ഇതൊരു ഓര്‍മ്മപെടുത്തലായി വേണമെങ്കില്‍ കരുതാം. പക്ഷെ ലോകജനതയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് കമ്മ്യൂണിസത്തിനു മാത്രമാണ്. മുതലാളിത്തത്തിന്റെ കുത്തൊഴുക്കിനു മുന്‍പില്‍ പകച്ചുപോകുന്ന സാധാരണ ദരിദ്രവര്‍ഗത്തിന്റെ വിമോചനം സാധ്യമാകുന്നത് കമ്മ്യൂണിസത്തില്‍ നിന്നു മാത്രമാണ്. കമ്മ്യൂണിസം ഒരു അനുഷ്ഠാനമല്ല. മറിച്ചൊരു പോരാട്ടമാണു. പാവങ്ങളുടേയും പണക്കാരുടേയും അന്തരം കുറക്കാനുള്ള പോരാട്ടം.
കമ്മ്യൂണിസം ഒരാചരമാണെങ്കില്‍, ആ ആചാരത്തെ ലോകമാകമാനം പ്രചരിപ്പിച്ചവരാണ് സ്റ്റാലിനും, ലെനിനും, മാവോയും. മുതലാളിവര്‍ഗ്ഗത്തിനെതിരെ വളരുകയാണ് കമ്മ്യ്യൂണിസം. ഒരു നല്ല മനുഷ്യസ്നേഹിക്ക് മാത്രമേ ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനാവാന്‍ സാധിക്കുകയുള്ളൂ. ഒരു നല്ല മനുഷ്യസ്നേഹിക്ക് മാത്രമേ ദിശാബോധത്തോടെ സമരത്തെ നയിക്കാനാവുകയുള്ളൂ.
കമ്മ്യൂണിസത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം ചെലുത്തിയ വ്യക്തികള്‍ ഇന്നും ഒരു നൈത്രശോഭയോടെ ജനങ്ങളുടെ മനസ്സില്‍ തലമുറകള്‍ കഴിഞ്ഞിട്ടും നിലകൊള്ളുന്നു. മാര്‍ക്സും, ലെനിനും, ഇ.എം.എസ്സും, എ.കെ.ജിയും എല്ലവരും ഇന്നും ജനങ്ങളുടെ മനസ്സില്‍ ഉജ്ജ്വല ശോഭയോടെ കഴിയുകയാണ്.
ലോകം മുഴുവന്‍ ആരാധകരുള്ള ചെ ഗുവേര, യുവാക്കളുടെ ഹരമായതിനു പിന്നില്‍ കമ്മ്യൂണിസമാണ്. ചരിത്രത്തിന്റെ ഇടനാഴികളില്‍ ഇനിയും ഒരുപാടുപേരുണ്ട്…… അവര്‍ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു…